അതിരമ്പുഴ: സി കെ നാരായണന്റെ ഒന്നാം ചരമവാർഷികം അനുസ്മരണ ദിനമായി ആചരിച്ചു. ദീർഘകാലം എസ് കെ വി ഗവൺമെന്റ് എൽപി സ്കൂൾ കൈപ്പുഴയിലെ അധ്യാപകനും സിപിഎം അതിരമ്പുഴ ലോക്കൽ കമ്മറ്റി അംഗവും കുറ്റിയേൽ ബ്രാഞ്ച് സെക്രട്ടറിയും കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നേതാവും കേരള കർഷക സംഘം ഏറ്റുമാനൂർ ഏരിയ കമ്മറ്റി അംഗവും സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹിയുമായി പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു സി കെ. നാരായണൻ.
സി കെ നാരായണന്റെ ഓർമ്മദിനത്തിൽ (ഞായറാഴ്ച) അതിരമ്പുഴയിലെ ചിറ്റേട്ട് വീട്ടുവളപ്പിൽ കുറ്റിയേൽ കവല ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ ഓർമ്മമരം നട്ടു. വൈകുന്നേരം കുറ്റിയേൽ കവലയിൽ നടന്ന അനുസ്‌മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനിൽകുമാർ നിർവഹിച്ചു, സി കെ നാരായണന്റെ കുടുംബം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകിയത് അഡ്വ. കെ. അനിൽകുമാർ ഏറ്റുവാങ്ങി. ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, കെ എൻ രവി, അതിരമ്പുഴ ലോക്കൽ കമ്മറ്റി സെക്രട്ടറി പി. എൻ. സാബു, രതീഷ് രത്നാകരൻ, അഡ്വ. സുരേഷ് ബാബു തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. 2023 ആഗസ്റ്റ് 29നാണ് സി കെ നാരായണൻ വിടപറഞ്ഞത്.