മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി; വീഡിയോയും ചിത്രങ്ങളും കാണാം

മല്ലപ്പള്ളി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെളിയില്‍ പുതഞ്ഞ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡിലും പരിസരത്തും മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അഞ്ചോളം വോളന്റീയേഴ്‌സും അഗ്നിരക്ഷാ സേനയും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Advertisements

രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലീനിംഗ് ജോലികള്‍ പതിനൊന്ന് മണിയോടെ പൂര്‍ത്തിയായി. സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കിയ ശേഷം അഗ്നിരക്ഷാ സേനയുടെ നേതൃത്തില്‍ വെള്ളം പമ്പ് ചെയ്തു. പ്രളയരക്ഷാ പ്രവര്‍ത്തനത്തിനൊപ്പം തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങളും യഥാസമയം നടത്തിയില്ലെങ്കില്‍ നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോകുകയാണെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

Hot Topics

Related Articles