കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി: കോട്ടയം കുറിച്ചിയിൽ ഹോട്ടൽ ഉടമ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ശേഷം ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കി; കുറിച്ചി സ്വദേശി ജീവനൊടുക്കിയത് ഓട്ടിസം ബാധിച്ച മകനെയും കുടുംബത്തെയും തനിച്ചാക്കി

കുറിച്ചി: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. കൊവിഡ് പ്രതിസന്ധി ജീവിതം തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചിയിൽ ഹോട്ടൽ ഉടമയാണ് ഏറ്റവും ഒടുവിൽ ജീവനൊടുക്കിയത്. കുറിച്ചി കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് ജീവനൊടുക്കിയത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വിനായക എന്ന പേരിലാണ് സരിൻ മോഹൻ ഹോട്ടൽ നടത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നു ഹോട്ടലിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായിരുന്നു. ഇതേ തുടർന്നു മാസങ്ങളായി സരിൻ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് സരിൻ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് സരിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ട്രെയിനിടിച്ച് യുവാവ് മരിച്ചതായി അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സരിനും ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടിയും ഹോട്ടലിനോടു ചേർന്നുള്ള വാടക വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ആറു മാസം മുൻപു വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ, കൊവിഡ് രണ്ടാം തരംഗത്തിലെ ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചിട്ടതോടെ പ്രതിസന്ധിയിലാകുകയായിരുന്നു. പാഴ്‌സൽ മാത്രമാണ് ഈ സമയം ഹോട്ടലിൽ നിന്നും വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കച്ചവടത്തിൽ വൻ ഇടിവും സംഭവിച്ചു. ഭാര്യ രാധു മോഹനും, ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് സരിന് ഉള്ളത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് അടക്കം സരിന് ബാധ്യതയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സരിൻ ജീവനൊടുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.

പുലർച്ചെ നാലുമണിയോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷമാണ് സരിൻ ജീവനൊടുക്കിയതെന്നാണ് സൂചന. ആറു മാസം മുൻപ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടലായിരുന്നു. അശാസ്ത്രീയമായ ലോക്ക് ഡൗൺ തീരുമാനങ്ങൾ തന്റെ ഹോട്ടലിന്റെ പ്രതിസന്ധിയിലാക്കിയതായി സരിൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്റെ മരണത്തിന് ഉത്തരവാദി ഈ സർക്കാരാണ്. സർക്കാർ എങ്ങിനെയാണ് ഒരു സാധാരണക്കാരനെ കടക്കെണിയിൽ ആക്കി ജീവിതം നശിപ്പിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സരിൻ പറയുന്നു.

കൊവിഡ് പ്രതിസന്ധി സാധാരണക്കാരെ എത്രത്തോളം രൂക്ഷമായി ബാധിച്ചു എന്നു വ്യക്തമാക്കുന്നതാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ആത്മഹത്യയും. ഹോട്ടൽ മേഖലയെ അതിരൂക്ഷമായി ഈ പ്രതിസന്ധി ബാധിച്ചിട്ടുമുണ്ട്. ഇതോടെ സംഭവം വരും ദിവസങ്ങളിലും ചർച്ചയാകുമെന്ന് ഉറപ്പായി.

സരിൻ മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു

ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും

ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും

ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം

കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം

ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം

ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല

രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ
നടത്താം കൊറോണ പിടിക്കില്ല
ഇങ്ങനെ പോകുന്നു തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ
ലോകടഡൻ എല്ലാം മാറ്റി
ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി
ബ്ലൈഡ് കാരുടെ ഭീഷണി

ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ
ഇനി നോക്കിയിട്ടും കാര്യം ഇല്ല
എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്

എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ

എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു

സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക????
സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്ക്കണം
ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്
RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128
NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്‌ലൈന് ക്ളാസ് ഉള്ളതാണ്
??അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു

Hot Topics

Related Articles