കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവന: പ്രസ്താവനയെ തള്ളി കെകെ രമ

വടകര: യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി കെകെ രമ എംഎല്‍എ.ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. തെറ്റു മനസിലാക്കി മാപ്പുപറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിന് പ്രസക്തിയില്ലെന്നും അവർ പറഞ്ഞു. പരാമർശം വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

Advertisements

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച്‌ പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. ‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകള്‍ കരുതിയത് അവർ ചില സംഗതികള്‍ നടത്തിയാല്‍ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?’ എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീവിരുദ്ധ പരാമർശം വൻചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്ബുക്ക് പേജില്‍ ഖേദം പ്രകടിപ്പിച്ചു. ‘ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാദ്ധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതില്‍ നിർവ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു കുറിപ്പ്.

‘വർഗീയതക്കെതിരെ’യെന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്ബെയിനില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇതില്‍ പ്രസംഗിക്കവെയായിരുന്നു വിവാദ പരാമർശം.

അതിനിടെ വിവാദപരാമർശത്തിനെതിരെ പരാതി നല്‍കാനാണ് സിപിഎം തീരുമാനം. നടപടി ആവശ്യപ്പെട്ട് വടകര റൂറല്‍ എസ്‌പി ഓഫീസിലായിരിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.