വൈക്കം : അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന സഖാവ് കെ കെ തങ്കപ്പന് നാട് കണ്ണീരോടെ യാത്രയേകി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു. മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കിയത്.
പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിനൊപ്പം ഉറച്ചു നിൽക്കുകയും മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. സി പി ഐ എമ്മിന്റെ വൈക്കത്തെ ആദ്യകാല ഓഫീസ് സെക്രട്ടറിയായിരുന്നു.
നിരവധി സമരമുഖങ്ങളിൽ സജീവസാന്നിധ്യമായി. മൃതദേഹത്തിൽ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ, ഏരിയ സെക്രട്ടറി കെ അരുണൻ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ചേർന്ന് പതാക പുതപ്പിച്ചു. പാർട്ടി മുതിർന്ന നേതാവ് വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി കെ ഹരികുമാർ, ഏരിയ സെക്രട്ടറി കെ അരുണൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത്, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങൾ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ അന്തിമോപചാരമർപ്പിച്ചു. സംസ്കാര ശേഷം നടത്തിയ അനുശോചന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം പി ശശിധരൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം ടി ജി ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ അരുണൻ, സി പി ജയരാജ്, ബി ചന്ദ്രശേഖരൻ, എബ്രഹാം പഴയകടവൻ, സി എൻ പ്രദീപ് കുമാർ, വി ജയകുമാർ, അഡ്വ ചന്ദ്രബാബു എടാടൻ, രാഗിണി മോഹനൻ, ടി കെ മോഹനൻ എന്നിവർ സംസാരിച്ചു.
കെ കെ തങ്കപ്പൻ വിടവാങ്ങി
Advertisements