കോട്ടയം നഗരത്തിൽ കറങ്ങി നടന്ന് കള്ളൻ; തെക്കുംഗോപുരത്ത് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച അതേ കള്ളൻ തന്നെ തിരുനക്കരയിൽ വരദന്റെ കടയിലും മോഷണ ശ്രമം നടത്തി; മോഷ്ടാവിന്റെ സിസിടിവി വീഡിയോ കാണാം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കറങ്ങി നടന്ന മോഷ്ടാവ് തിരുനക്കരയിലെ മൊബൈൽ കടയിലും തെക്കും ഗോപുരത്തും മോഷണ ശ്രമം നടത്തി. രണ്ടു മോഷണ ശ്രമവും പരാജയപ്പെട്ടെങ്കിലും മോഷ്ടാവിന്റെ ദൃശ്യങ്ങൾ രണ്ടിടത്തും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയ്ക്കു ശേഷമാണ് ആദ്യ മോഷണ ശ്രമം നടന്നത്. തിരുനക്കര അനശ്വര തീയറ്ററിനു മുന്നിലൂടെയുള്ള റോഡിൽ പ്രവർത്തിക്കുന്ന വരദന്റെ കട എന്ന മൊബൈൽ ഷോപ്പിലാണ് ആദ്യ മോഷണ ശ്രമം ഉണ്ടായത്. ഇവിടെ എത്തിയ മോഷ്ടാവ് ഷട്ടർ തകർത്ത് ഉള്ളിൽ കടക്കാനാണ് ശ്രമിച്ചത്. ഷട്ടർ തകർക്കാനുള്ള ശ്രമം കൃത്യമായി സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം കട ഉടമ വരദരാജ അയ്യർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് എന്നു കരുതുന്നു ഇതേ മോഷ്ടാവ് കോട്ടയം തെക്കും ഗോപുരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ മുന്നിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചത്. ഈ കെട്ടിടത്തിനു മുന്നിൽ വച്ചിരുന്ന ബൈക്ക് തള്ളി നീക്കി മുന്നോട്ട് കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്ക് തള്ളി നീക്കി ഭാരത് ആശുപത്രി റോഡിലേയ്ക്കു തള്ളിക്കൊണ്ടു പോയ ശേഷം ഇവിടെ ബൈക്ക് ഉപേക്ഷിച്ചു. ബൈക്ക് സ്റ്റാർട്ട് ആകാതെ വന്നതിനെ തുടർന്നാണ് ഇത് ഭാരത് ആശുപത്രി റോഡിൽ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. രാവിലെ ബൈക്ക് കാണാതെ വന്നതിനെ തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles