കോട്ടയം: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിയുടെ എൺപത്തി ഒൻപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആചരിച്ചു.
കേരള യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിലുള്ള അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകുകയും മധുരം വിതരണം നടത്തുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റ്യൻ, ജെഫിൻ പ്ലാപ്പള്ളിൽ, ഡിനു ചാക്കോ , സുനിൽ പയ്യംപള്ളി,അഭിലാഷ് തെക്കേതിൽ,ഷോജി അയലൂക്കുന്നേൽ, രാഹുൽ ബി പിള്ള , തുടങ്ങിയവർ നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്തദാന ദിനമായാണ് കെ.എസ്.സി(എം) കോട്ടയം ജില്ലാ കമ്മറ്റി ജന്മദിനം ആചരിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 89 വിദ്യാർത്ഥികൾ രക്തദാനം നടത്തി. കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡന്റ ബ്രൈറ്റ് വട്ടനിരപ്പേൽ, സെക്രട്ടറി ജിന്റോ ജോസഫ്, അമൽ ചാമക്കാല, ജോബിൻ നാലാംകുഴി, ഡൈനോ കുളത്തൂർ, ആദർശ് മാളിയേക്കൽ, പ്രിൻസ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.