കെ എം ഷാജി മറുപടി അര്‍ഹിക്കുന്നില്ല ; എന്തും വിളിച്ചു പറയുന്ന ഒരാള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല : എം വി ഗോവിന്ദൻ 

കണ്ണൂര്‍ : കുഞ്ഞനന്തനെ വിഷം നല്‍കി കൊന്നതാണെന്ന കെഎം ഷാജിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കെഎം ഷാജി മറുപടി അര്‍ഹിക്കുന്നില്ല. എന്തും വിളിച്ചു പറയുന്ന ഒരാള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇരുപതു മണ്ഡലങ്ങളില്‍ വിജയിക്കുകയെന്നതാണ് പാര്‍ട്ടിലക്ഷ്യമെന്നും പൊന്നാനിയില്‍ കെ.എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വം സമസ്തയുടെ സമ്മര്‍ദ്ദത്തില്‍ അല്ലെന്നും തളിപ്പറമ്പില്‍ മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.

Advertisements

പാര്‍ട്ടിക്ക് ആരുടെയും സമ്മര്‍ദ്ദത്തിന് മുന്‍പില്‍ വഴങ്ങേണ്ട കാര്യമില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാവര്‍ക്കും പാര്‍ട്ടിയെ സമീപിക്കാം. തങ്ങള്‍ക്ക് സഹകരിക്കാന്‍ പറ്റാത്ത ആരുമില്ല. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന പാര്‍ട്ടിയല്ല സിപി.എം. എന്നാല്‍ പാര്‍ട്ടിക്ക് ആശ്രയിക്കാനും പാര്‍ട്ടിയെ ആശ്രയിക്കാനും കഴിയാത്ത ഒരു ജനവിഭാഗവും കേരളത്തില്‍ ഇല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ഇക്കുറി പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സുസജ്ജമായി കഴിഞ്ഞു. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുകയാണ് ലക്ഷ്യം. ബിജെപി കേരളത്തിലെ ഒരുമണ്ഡലത്തിലും ജയിക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഒരു ബഹുജന വിപ്‌ളവപാര്‍ട്ടിയെന്ന നിലയില്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഏതുവിഭാഗങ്ങള്‍ക്കും ഈ പാാര്‍ട്ടിയുമായി സഹകരിക്കാം.

കോര്‍പറേറ്റ് മുതലാളിത്വമാണ് പാര്‍ട്ടിയുടെ മുഖ്യശത്രു. കുത്തകമുതലാളിമാര്‍ക്കെതിരെയാണ് ഇവിടെ സമരം നടക്കേണ്ടത്. ഒരുദിവസം 1600 കോടിവരുമാനമുളള കോര്‍പറേറ്റുകളുടെ നാടാണ് ഇന്ത്യ. അതുകൊണ്ടു സമ്ബത്ത് എങ്ങനെയാണ് കേന്ദ്രീകരിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഇവര്‍ക്കെതിരെയാണ് പാര്‍ട്ടി സമരം ചെയ്യുന്നതെന്നും ഇടത്തരക്കാര്‍ തങ്ങളുടെ ശത്രുവല്ല മിത്രങ്ങളാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്നത് ത്രികോണ മത്‌സരമാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമാണെന്നും മണ്ഡലങ്ങളില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും ബിജെപി ഒരു ശക്തിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.