കുമരകം കലാഭവൻ പാട്ടോണം സംഘടിപ്പിച്ചു

കുമരകം : കുമരകം കലാഭവൻ  ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പാട്ടോണം എന്ന പേരിൽ പാട്ട്കുട്ടം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. പാട്ടോണം പ്രശസ്ത നാടൻപാട്ട് ഗായിക ബ്രിജീന പി ഉദ്ഘാടനം ചെയ്തു. കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ്  റ്റി കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. പാട്ട് കൂട്ടം ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ  ജോസഫ്, ഗ്രാമ പഞ്ചായത്ത്അംഗം പി.ഐഏബ്രഹാം കലാഭവൻ ഭാരവാഹികളായ പി.എസ് സദാശിവൻ പി.കെ അനിൽകുമാർ  രാജി സാജൻ പി.കെ വിജയകുമാർ പി.പി ബൈജു എന്നിവർ സംസാരിച്ചു. പൊന്നോണം ഗാനാമൃതത്തിൽ  മേഖലാജോസ്ഫ്,  ബ്രിജീനപി. സുരേഷ് റ്റി.കെ, ജെനിമോൾ,  ബിന്ദു സുനിൽ,  സജീവ് കെ.ജി, കുഞ്ഞുമോൻ കുറിച്ചി, റ്റി.സി തങ്കപ്പൻ,  പി.കെ വിജയകുമാർ, സന്തോഷ്.കെ ജി , പി.ഐ ഏബ്രഹാം ശശികുമാർ കെ.വി, ഗണേശ് ഗോപാൽ, ജയമോൾ ജോജി പ്രസാദ് എം.കെ രതീഷ് റ്റി.എം , പി. കെ അനിൽകുമാർ , പി പി ബൈജു രാജി സാജൻ തുടങ്ങിയ ഗായകർ ആലപിച്ചു. 

Advertisements

Hot Topics

Related Articles