ചങ്ങനാശേരി: കെ.എം മാണി ഫൗണ്ടേഷന്റെ സൗഹൃദ് സദസ് പൊലീസ് 2024 പ്രതിഭാ സംഗമവും എംഎൽഎ എക്സലൻസ് അവാർഡ് 2024 വിതരണവും ജൂൺ 29 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശേരി ടിബി റോഡിലെ അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ നടക്കും. ജോബ് മൈക്കിൾ എംഎൽഎ പരിപാടികൾ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിക്കും. 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിക്കും.
Advertisements