കെഎംമാണി ലീഗൽ എക്സലൻസി  അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ  ജി എം ഇടിക്കുളയ്ക്ക്

കൊച്ചി :കാൽനൂറ്റാണ്ട് കാലത്തോളം  കേരള സംസ്ഥാനത്തിൻറെ നിയമ വകുപ്പ് മന്ത്രിയായിരുന്ന കെ എം മാണിയുടെ  സ്മരണയ്ക്കായി  കേരള ലോയേഴ്സ് കോൺഗ്രസ്  ഏർപ്പെടുത്തിയിരിക്കുന്ന  കെഎംമാണി ലീഗൽ എക്സലൻസി  അവാർഡിന് പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ  ജി എം ഇടിക്കുളയെ (പത്തനംതിട്ട) തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ്  സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ , ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു.

Advertisements

മദ്രാസ് ക്രിസ്ത്യൻ കോളേജ്, തേവര എസ്. എച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ജി.എം ഇടിക്കുള  എറണാകുളം ഗവൺമെൻറ് ലോ കോളജിലാണ് നിയമ പഠനം നടത്തിയ ത്.  1957 ൽ കേരള ഹൈക്കോടതിയിൽ അഡ്വ. കെ ടി തോമസിന്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹത്തിന്റ തുടർന്നുള്ള പ്രാക്ടീസ്   സ്വദേശമായ പത്തനംതിട്ടയിലായിരുന്നു.  1985 ൽ പത്തനംതിട്ടയുടെ പ്രഥമ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ആയി .   ജിഎം ഇടിക്കുള ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. നിരവധി പത്രസ്ഥാപനങ്ങളുടെയും ദേശസാൽകൃത, സ്വകാര്യ ബാങ്കുകളുടെയും സ്റ്റാൻഡിങ് കൗൺസിൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് സി ഐ ജോർജ് മാതാവ് മേരിക്കുട്ടി ഭാര്യ പരേതയായ സരസു   ഇടിക്കുള


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ ഏഴാം തീയതി വൈകുന്നേരം 4.30 ന് എറണാകുളം ടൗൺഹാളിൽ   നടക്കുന്ന കെഎം മാണി അനുസ്മരണ സമ്മേളനത്തിൽവച്ച് ബഹു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പ്രഥമ കെഎംമാണി ലീഗൽ എക്സലൻസ് അവാർഡ് ജിഎം ഇടിക്കുളയ്ക്ക് നൽകുന്നതാണ്. കേരള കോൺഗ്രസ്  (എം)ചെയർമാൻ ജോസ് കെ മാണി എം പി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജസ്റ്റിസ് എബ്രഹാം മാത്യു അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബാർ കൗൺസിൽ ചെയർമാൻ കെ.എൻ അനിൽകുമാർ എന്നിവർ ചടങ്ങിൽ  പങ്കെടുക്കുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.