കെ.എം മാണി സ്മൃതി സംഗമം; വാഹനങ്ങൾക്ക് പാർക്കിംങ് ക്രമീകരണങ്ങൾ ഇങ്ങനെ

കോട്ടയം: കെ.എം മാണി സ്മൃതി സംഗമം ഏപ്രിൽ ഒൻപതിന് രാവിലെ 9 മണി മുതൽ 2 മണി വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുമെന്ന് കേരളാ കോൺഗ്രസ്സ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു. രാവിലെ 9 മണിക്ക് ചെയർമാൻ ജോസ് കെ.മാണി പുഷ്പാർച്ചന നടത്തി സംഗമം ആരംഭിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന പാർട്ടി പ്രവർത്തകരും നേതാക്കളും പങ്കെടുക്കുന്ന പരിപാടിക്ക് പ്രത്യേകമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Advertisements

വടക്ക് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ പ്രവർത്തകരെ തിരുനക്കരയിൽ ഇറക്കിയതിന് ശേഷം നാഗമ്പടം പോപ്പ് മൈതാനിയിൽ പാർക്ക് ചെയ്യണം. മറ്റ് ചെറുവാഹനങ്ങൾ സ്പോർസ് കൗൺസിൽ ഇൻഡോർസ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയായിലും, ശാസ്ത്രി റോഡിന്റെ ഇരുസൈഡിലുമായി പാർക്ക് ചെയ്യണം. തെക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയതിന് ശേഷം കോടിമത ഈരയിൽ കടവ് റോഡിന്റെ സൈഡുകളിലും പാർക്ക് ചെയ്യേണ്ടതാണ്. കെ.കെ. റോഡ് വഴി വരുന്ന വാഹനങ്ങൾ കുര്യൻ ഉതുപ്പ് റോഡ് സൈഡുകളിലും പാർക്ക് ചെയ്യേണ്ടതാണ്.

Hot Topics

Related Articles