കുറിച്ചി : കെ.എൻ.എം. പബ്ളിക് ലൈബ്രറി കഴിഞ്ഞ 19-ാം തീയതി മുതൽ ഹരിത ബോധവൽക്കരണം, ലൈബ്രറിയും പരിസര പ്രദേശങ്ങളും ശുചീകരിക്കൻ, കുറിച്ചി എ.വി എച്ച് എസ്.എസ്. മുതൽ ലൈബ്രറി ജംഗ്ഷൻ വരെയുള്ള റോഡ് വൃത്തിയാക്കി. സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ മാലിന്യങ്ങൾ അജൈവ മാലിന്യങ്ങൾ സംഭരിക്കാനുള്ള സംഭരണികൾ എന്നിവ സ്ഥാപിച്ചു.
Advertisements




ലൈബ്രറി പ്രസിഡണ്ട് ടി.എസ്. സലിമിൻ്റെ അധ്യക്ഷതയിൽ ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. യോഗത്തിൽ എൻ.ഡി. ബാലകൃഷ്ണൻ, പി.എസ്. കൃഷ്ണൻകുട്ടി, പി.ആർ, സുരേന്ദ്രൻ സുരഭി ബാലകൃഷ്ണപിള്ള,മിനി തോമസ് സുജാത ബിജു, പി.പി. മോഹനൻ , ഏഞ്ചൽ ജേക്കബ്ബ്, പി. ഹരിദേവ്, കെ.എൻ. ലളിതമ്മ,ഹരിവർധൻ എന്നിവർ പ്രസംഗിച്ചു.