മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്, ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല. കേരള മീഡിയ അക്കാദമി മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

മറ്റെല്ലാ മേഖലകളെയും പോലെ, പത്രങ്ങളും ടെലിവിഷനുകളും ഉൾപ്പെടുന്ന മാധ്യമരംഗം ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡിന് ശേഷം ഈ പ്രശ്‌നം കൂടുതൽ രൂക്ഷമായി. പ്രിന്റ് മീഡിയയുടെ കോപ്പി വിൽപ്പന സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഗണ്യമായി കുറഞ്ഞു. പരസ്യങ്ങളും മറ്റ് ധനസഹായങ്ങളും വർദ്ധിപ്പിച്ചും കുടിശ്ശികകൾ കൃത്യമായി നൽകിയും മാധ്യമങ്ങളെ പരമാവധി സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വർഷത്തെ ബജറ്റിൽ

Hot Topics

Related Articles