ഗാന്ധിനഗർ: നടക്കുവാനോ ദിനചര്യകൾ ചെയ്യുവാനോ ഏറെ വിഷമിച്ച 70കാരന്റെ രണ്ടു കാൽമുട്ടുകളും മാറ്റിവച്ചു. കൊല്ലം കാർത്തികപ്പളളി കൃഷ്ണപുരം രാധാഭവനിൽ വിജയൻ (70) ന്റെ കാൽമുട്ടുകളാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ശസ്ത്രക്രിയയിലൂടെ മാറ്റി വച്ചത്.കഴിഞ്ഞ പത്തു വർഷമായി മുട്ടുവേദന മൂലം ദുരിതമനുഭവിക്കുകയായിരുന്നു ഇദ്ദേഹം. അടുത്തുള്ള ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല.
ഇതിനിടയിൽ ഇദ്ദേഹത്തിന്റെ ഭാര്യ രാധയും മുട്ടുവേദന മൂലം വിഷമാവസ്ഥയിലായിരുന്നു. ഒരു വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രീയയിലൂടെ ഇവരുടെ കാൽമുട്ടും മാറ്റി വച്ചിരുന്നു. തുടർന്ന് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് ഇവർ മടങ്ങിയിരുന്നു. ഇതാണ് ശസ്ത്രക്രീയ ചെയ്യുവാൻ വിജയനു പ്രേരണയായത്.കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമാകുകയും ഇപ്പോൾ നടന്നു തുടങ്ങുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീണ്ടകര ഹാർബറിലെ മത്സ്യതൊഴിലാളിയാണ് ഇദ്ദേഹം. ശസ്ത്രക്രീയാ ചെലവുകൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തയിലൂടെയാണ് കണ്ടെത്തിയത്. ഓർത്തോ വിഭാഗം മേധാവി ഡോ.ടി ജി തോമസ് ജേക്കബ്ബ്, ഡോ. ഷാജിമോൻ സാമുവൽ, രാഹുൽ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ നടന്നത്.