കോട്ടയം : താഴത്തങ്ങാടിയിൽ *ഇഖ്‌ബാൽ ലൈബ്രറി സ്ഥാപിതമായതിന്റെ 78ാം വാർഷിക ആഘോഷങ്ങളുടെ* ഭാഗമായി 07,08,09 ഫെബ്രുവരി 2025 ൽ നടക്കുന്ന സാംസ്കാരിക പരിപാടിയുടെ ലോഗോ പ്രകാശനം കോട്ടയം എം പി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം പി നിർവഹിച്ചു. പൗരാണികതയുടെ അടയാളപ്പെടുത്തുലുകൾ,വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം, പ്രകൃതി മനോഹരമായ മീനച്ചിലാറിന്റെ തീരപ്രദേശമായ താഴത്തങ്ങാടിയുടെ പെരുമകളെ അടിസ്ഥാനമാക്കി താഴത്തങ്ങാടി പെരുമ എന്ന ശീർഷകത്തിലാണ് പ്രസ്തുത സാംസ്കാരിക പരിപാടി നടക്കുന്നത്. പൈതൃക സെമിനാർ,മത സൗഹാർദ്ധ ഗാനസന്ധ്യ,കോമഡി ഷോ,ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ നടത്തപ്പെടും.
Advertisements