കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 9 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ തിടനാട് ടൗണിലും പരിസര പ്രദേശങ്ങളിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ 11 ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറമ്പുഴ ഹെൽത്ത്, പൂഴിത്തറപടി, മൗണ്ട് കാർമൽ, ബാവൻസ് വില്ല, നക്ഷത്രഫ്ലാറ്റ്, പുളിക്കച്ചിറ, വാടാമറ്റം, ഇറഞ്ഞാൽ ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വെജിറ്റബിൾ മാർക്കറ്റ്, പണ്ടകശാലകടവ്,അഞ്ചുവിളക്ക്
എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 മണി വരെയും .പാലാക്കുന്നേൽ, അങ്ങാടി, ഇ 10 ബി, എല്ലുകുഴി, വെട്ടിത്തുരുത്തു പള്ളി, വെട്ടിതുരുത്തു എസ് എൻ ഡി പി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദുതി മുടങ്ങും.