കോട്ടയം: കെ എം മാണിയുടെ ജന്മദിനമായ ജനുവരി 30 വ്യാഴാഴ്ച കോട്ടയം ജില്ലയിലെ 300 കേന്ദ്രങ്ങളിൽ കാരുണ്യ ദിനമായി ആചരിക്കും. അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കാരുണ്യ ദിനാചരണം സംഘടിപ്പിക്കുന്നത്. അന്നദാനം, ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിതരണം, സാമ്പത്തിക സഹായം, പാലിയേറ്റീവ് രോഗികൾക്ക് സ്വാന്തനമേകൽ, ആശുപത്രി ശുചീകരണം തുടങ്ങി വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ജില്ലയിലൊട്ടാകെ സംഘടിപ്പിച്ചിരിക്കുന്നത്.കാരുണ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇരുപത്തിയൊൻപതാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് മെഡിക്കൽ കോളജിന് സമീപമുള്ള നവജീവൻ ട്രസ്റ്റിൽ വച്ച് നടത്തപ്പെടും.പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ മുഖ്യാതിഥിയാവുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.