കുറവിലങ്ങാട് : ഓണക്കാലവിളവെടുപ്പിനായി കര്‍ഷകസംഘം ആഹ്വാനം ചെയ്ത സംയോജിതകൃഷിയുടെ ഭാഗമായി കുറവിലങ്ങാട് കാളികാവില്‍ ഇറക്കിയതടപ്പയര്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. കേരളകര്‍ഷകസംഘം കോട്ടയം ജില്ലാവൈസ് പ്രസിഡണ്ട് കെ ജയകൃഷ്ണന് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് കൃഷിനടത്തിപ്പിനായി കൃഷിയിടംവിട്ടുനല്കിയ കാളികാവ് തെങ്ങുംപള്ളില്‍ ഡോ റ്റി ജി ശിവദാസിന് ആദ്യവിളവ് കൈമാറി.
കൃഷിയിടത്തില്‍ സംഘടിപ്പിച്ചചടങ്ങില്‍ കുറവിലങ്ങാട് പഞ്ചായത്തംഗം രമാരാജു അധ്യക്ഷയായി കര്‍ഷകസംഘം കടുത്തുരുത്തി ഏരിയാ സെക്രട്ടറി വി ജി സുരേന്ദ്രന്, പഞ്ചായത്തു പ്രസിഡണ്ട് പി ബി തമ്പി, സെക്രട്ടറി സി കെ സന്തോഷ്, ഏരിയാജോയിന്റ് സെക്രട്ടറി സിബിജോസഫ് വല്യോളില്‍, ബ്ലോക്ക്പഞ്ചായത്തംഗം സിന്സിമാത്യു, അഡ്വ കെ രവികുമാര്‍, എ ഡി കുട്ടി, വി സി ജോര്‍ജ്, ബാബുപീറ്റര്‍,കെ എം കരുണാകരന്, അനില്തങ്കപ്പന്,വി ഡി തമ്പി,രാജുവാഴക്കായില്,ജോസ് പുത്തന്‍കണ്ടത്തില്‍,സോമന്വട്ടക്കാട്ടില്, എ ജി രാജന്ചൂരനാടിയില് തുടങ്ങിയവര്‍ പ്രസംഗിച്ചു.