കോട്ടയം പാലാ പന്ത്രണ്ടാം മൈലിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി : അപകടം ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന്

പാലാ :  പൊൻകുന്നം റൂട്ടിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പാലാ പന്ത്രണ്ടാം മൈലിന് സമീപം വാഴേമഠം ഭാഗത്താണ് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.  ഇന്ന് രാവിലെ 6.15 ഓടെ ആയിരുന്നു അപകടം.  വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ നിശേഷം തകർന്നു. കുരുവിള എന്ന ആളിൻ്റെ വീടിൻ്റെ മുൻ വശമാണ് തകർന്നത്. കുരുവിളയുടെ വീട്ടിൽ ആളുണ്ടായിരുന്നില്ല.

Advertisements

Hot Topics

Related Articles