കറുകച്ചാൽ : ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പാടി അടുമ്പംകാട് ഭാഗത്ത് ആലയ്ക്കല്‍ പറമ്പിൽ വീട്ടിൽ രാഹുൽ ദിവാകരൻ (35) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 05.00 മണിയോടുകൂടി കങ്ങഴ കക്കാട്ടുപടി ഭാഗത്തുള്ള ഭാര്യയുടെ വീട്ടിലെത്തുകയും തിണ്ണയില്‍ ഇരുന്ന ഭാര്യാ പിതാവിനെ ആക്രമിക്കുകയും, ഇത് തടയാനെത്തിയ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. കൂടാതെ ഇരുവരെയും വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, എസ്.ഐ സാജു ലാൽ, സി.പി.ഓ സുരേഷ് കെ.ആർ, അൻവർ കരീം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.