ന്യൂഡൽഹി : വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ച് കാലമായി കേള്‍ക്കുന്നതാണ്.രണ്ട് ദിവസം മുമ്ബാണ് അധികൃതര്‍ ഇതാദ്യമായി ട്രെയിനിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വിട്ടത്. മുമ്ബ് പുറത്തുവന്ന മാതൃകാ ചിത്രങ്ങളെ വെല്ലുന്നതാണ് ഒര്‍ജിനല്‍ എന്ന അഭിപ്രായമാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്. ട്രെയിനോ അതോ സ്റ്റാര്‍ ഹോട്ടലോ എന്ന ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഏറ്റവും അധികം ഉയരുന്നതും. ഒരു ട്രെയിന്‍ നിര്‍മിക്കാന്‍ 12 കോടിഒരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മിക്കാന്‍ ചെലവ് 12 കോടി രൂപയാണ്. പൂര്‍ണമായും ശീതീകരിച്ച കോച്ചുകള്‍ മാത്രമാണ് ഉണ്ടാകുക. വന്ദേഭാരത് ചെയര്‍ കാറുകള്‍ 800 കിലോമീറ്ററില്‍ താഴെയുള്ള ദൂരം യാത്ര ചെയ്യാനാണ് ഉപയോഗിക്കുന്നത്. നമോ ഭാരത് ട്രെയിന്‍ അതവാ വന്ദേമെട്രോയാകട്ടെ 250 കിലോമീറ്റര്‍ പരിധിക്കുള്ളിലെ ദൂരവും എന്നാല്‍ 800 മുതല്‍ 1200 കിലോമീറ്റര്‍ വരെയുള്ള ദൂരം ഓടാനാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേക്കെത്തുന്നത്.11 ത്രീ ടയര്‍ എസി കോച്ചുകള്‍, നാല് ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ 823 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതരത്തിലാണ് നിര്‍മാണം. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ സഹകരണത്തോടെ ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നിര്‍മിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ ക്യാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എല്‍ഇഡി ഡിസ്പ്ലേ, ഇന്റഗ്രേറ്റഡ് റീഡിങ് ലൈറ്റ്, വിശാലമായ ലഗേജ് റൂം, ചാര്‍ജിങ് സോക്കറ്റുകള്‍, വിഷ്വല്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങളുണ്ട്.ഓട്ടോമേറ്റഡ് ഡോറുകളാണ് സ്ലീപ്പര്‍ വന്ദേഭാരതുകളിലും ഉണ്ടായിരിക്കുക. കോച്ചുകള്‍ക്കുള്ളില്‍ സിസിടിവി സൗകര്യമുള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ബെര്‍ത്തുകള്‍ക്ക് സാധാരണ എസി കോച്ചുകളെക്കാള്‍ വീതിയും ഉണ്ട്. മുകളിലത്തെ ബെര്‍ത്തിലേക്ക് കയറാനായി കൂടുതല്‍ സൗകര്യപ്രദമായ ഗോവണികളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തെ ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും റൂട്ടുകള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. 120 കോടി രൂപ ചെലവില്‍ പത്ത് റേക്കുകള്‍ കൂടി ഉടനെ നിര്‍മിക്കാന്‍ ആണ് പദ്ധതി.