കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഐക്കരത്തോട്, പി ടി എം എസ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം ജെട്ടി, മുതലപ്ര, മാസ്സ്, ഹരിക്കണ്ടമംഗലം 1 ആൻ്റ് 2 എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പോട്ടച്ചിറ,ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, ഇലവക്കോട്ട, ഓട്ടപ്പുന്നക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30 മുതൽ 5 വരെ വലിയമംഗലം, ഇടമറുക് പള്ളി, രാജീവ് കോളനി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുരുത്തിപ്പള്ളി ടവർ, ഉദയ, നിറപറ മുളക്കാംത്തുരുത്തി, ശാസ്താങ്കൽ, യൂദാപുരം, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, അറേബ്യൻ, പുത്തേട്ട്, പോളിമർ, വായനശാല, ചൂരക്കാട്ടുപടി, പരുത്തി കുഴി, മാധവത്തുപടി തറേപ്പടി, വട്ടമുകൾ കോളനി, മോസ്കോ, കൊഞ്ചംകുഴി എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോർമർ ഏരിയയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.