കുടുബവഴക്ക് : അച്ഛനുമായി വഴക്കിട്ട് മകൾ ജീവനൊടുക്കി ; പിന്നാലെ അച്ഛനും

ഹരിയാന: ഹരിയാനയിലെ പഞ്ച്കുലയില്‍ അച്ഛനും മകളും ആത്മഹത്യ ചെയ്തു. അച്ഛനുമായി വഴക്കിട്ടതിനെ തുടർന്ന് 18 വയസ്സുള്ള മകള്‍ പൂജ തൂങ്ങിമരിക്കുകയായിരുന്നു.ഇത് കണ്ടതോടെ അച്ഛനും പെട്ടെന്ന് അപ്രത്യക്ഷനായി. കുറച്ച്‌ സമയത്തിന് ശേഷം, പ്രദേശത്തെ സ്റ്റേഡിയത്തിലെ ഒരു കുരുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പഞ്ച്കുളയിലെ സെക്ടർ 17 ലെ രാജീവ് കോളനിയിലാണ് സംഭവം നടന്നത്.

Advertisements

മകള്‍ മരിച്ചത് താൻ കാരണമാണെന്നു പറഞ്ഞ് അച്ഛൻ ഹവാസിങ്ങും ആത്മഹത്യ ചെയ്യുകയായിരുന്നു. തൂപ്പുകാരനായി ജോലിനോക്കുകയായിരുന്നു ഹവാസിങ്. വീട്ടില്‍ പതിവായി അച്ഛനും മകളുമായി വഴക്കുണ്ടാകാറുണ്ടെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. പക്ഷേ ഞായറാഴ്ച രാത്രി പതിവിലും കൂടുതലായിരുന്നു വഴക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഹളത്തിനുശേഷം പൂജ മുറിയില്‍ കയറി വാതില്‍ അടച്ചു. കുറച്ചുസമയത്തിനു ശേഷം വാതില്‍ തുറക്കാതെ വന്നപ്പോള്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. മുറിക്കകത്ത് തൂങ്ങിയനിലയിലായിരുന്നു പൂജയെ കണ്ടത്. ഉടൻ സെക്ടർ ആറ് സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയില്‍ സഹോദരനൊപ്പം അച്ഛനുമുണ്ടായിരുന്നു. പിന്നീട് അച്ഛനെ കാണാതാവുകയായിരുന്നു. ആരോടും പറയാതെയായിരുന്നു പോയത്. സമീപത്തുള്ള ദേവിലാല്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിയനിലയില്‍ ഒരു മൃതദേഹം കണ്ടതായി പൊലീസ് അറിയിക്കുകയായിരുന്നു. പൂജയുടെ സഹോദരൻ വിനയ് അച്ഛനായ ഹവാസിങ്ങിന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു.

‘മകളുടെ മരണം ഹവാ സിംഗിനെ ഉള്ളില്‍ നിന്ന് തകർത്തു, അദ്ദേഹവും ആത്മഹത്യ ചെയ്തു. പൊലീസ് അന്വേഷണ തിരക്കിലാണ്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, കുടുംബാംഗങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്’ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Hot Topics

Related Articles