ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് കൊല്ലം സ്വദേശിനി

ഷാർജ: യുഎഇയിലെ ഷാർജയില്‍ മലയാളി യുവതിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറി(30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടത്. ദുബൈയില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സതീഷ് ശങ്കറിന്റെ ഭാര്യയാണ്.

Advertisements

ഭർത്താവ് സതീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം. പത്തുവയസുകാരി മകള്‍ നാട്ടില്‍ പഠിക്കുകയാണ്. മരണത്തില്‍ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles