കോട്ടയം : കെ കെ റോഡിൽ കളത്തിപ്പടി താന്നിക്കപ്പടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിലേയ്ക്ക് ഇടിച്ച് കയറി അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. മണർകാട് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന വാരിക്കാടൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ ഉള്ളി വിൽക്കുകയായിരുന്ന പിക്കപ്പ് വാനിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. ഉള്ളി കയറ്റിയ പിക്കപ്പ് വാനിൽ നിന്നും തെറിച്ച ഉള്ളി റോഡിൽ ചിതറി വീണു. അപകടത്തെ തുടർന്ന് കെ കെ റോഡിൽ ഗതാഗത തടസവും ഉണ്ടായി.
Advertisements






















