കോട്ടയം : ബിജെപി സംഘടന ജില്ലകളായ വെസ്റ്റ് ഈസ്റ്റ് ജില്ലകളുടെ അധ്യക്ഷൻമാരായി ലിജിൻ ലാലും റോയി ചക്കോയും നാമനിർദേശം നൽകി.വെസ്റ്റ് ജില്ലാ അധ്യക്ഷനായി നിലവിലെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും ഈസ്റ്റ് ജില്ലാ അധ്യക്ഷനായി റോയി ചക്കോയും ജില്ലാ വരണാധികാരി രേണു സുരേഷ് മുൻപാകെയാണ് നാമനിർദേശം നൽകിയത് ചടങ്ങിൽ മുതിർന്ന നേതാക്കളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ,കെ ഗുപ്തൻ, നോമ്പിൾ മാത്യു,എൻ പി കൃഷ്ണകുമാർ പാർട്ടിയുടെ പുതിയ മണ്ഡലം അധ്യക്ഷന്മാർ മറ്റ് നേതാക്കൾ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Advertisements