എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ
പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.മൂങ്ങാംകുഴി കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് നേഴ്സ് സോണിമ ക്ലാസ്സ് നയിച്ചു.
മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ക്ലാസ്സെടുത്തു.
ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും, ഹെൽത്ത് ക്ലബ് കൺവീനർ കൊച്ചുറാണി ജോസഫ് നന്ദിയും അറിയിച്ചു.
Advertisements