കടുത്തുരുത്തി:
ഹിന്ദുമത വിശ്വാസികളിൽ സനാതന ധർമ്മവും അതുമായി ബന്ധപ്പെട്ടുള്ള ആചാര അനുഷ്ഠാനങ്ങളും അടിച്ചേൽപ്പിക്കുവാൻ ആരേയും
ചുമതലപ്പെടുത്തിയിട്ടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം
വരുന്ന അടിസ്ഥാന ജനതയ്ക്കും ചില ധർമ്മങ്ങളും ആചാര അനുഷ്ഠാനങ്ങളുമുണ്ട്
അത് എല്ലാവരും പിൻ
തുടരണമെന്ന് ഞങ്ങൾ
ഒരിടത്തും
ആവശ്യപ്പെടുന്നില്ല. പട്ടിക വിഭാഗങ്ങളുടെ
ക്ഷേത്ര സങ്കൽപ്പങ്ങളായ പതികളിലും കാവുകളിലും കാലഘട്ടം ആവശ്യപ്പെട്ട
മാറ്റങ്ങൾ വരുത്തി കഴിഞ്ഞു. സാമ്പത്തീക ലാഭത്തിനായി ശബരിമല ഉൾപ്പെടെയുള്ള
പ്രസിദ്ധമായ പല ക്ഷേത്രങ്ങളിലും ആചാര അനുഷ്ഠാന
ങ്ങളിൽ മാറ്റം വരുത്തി
യിട്ടുണ്ട്. ആയതിനാൽ
കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഹിന്ദു സമൂഹത്തിലും ഉണ്ടാകണം.
നവോത്ഥാന നായകരുടെ പോരാട്ടങ്ങളിൽ
സമൂഹത്തിൽ നിന്നും
തുടച്ചു മാറ്റിയ ജാതി
ചിന്ത ഇന്ന് മറ്റൊരു
രൂപത്തിൽ തിരിച്ചെത്തിയിരിക്കന്നു കൂടൽമാണിക്യ ക്ഷേത്രത്തിലും വൈക്കംമഹാദേവ ക്ഷേത്രത്തിലും ഇപ്പോൾ
നടക്കുന്നതും ജാതി
യാണെന്നും .
അയിത്തം കൽപ്പിച്ച്
മാറ്റിനിർത്തുന്ന ക്ഷേത്ര
ങ്ങളിൽ പോകേണ്ടതില്ല എന്ന് ഞങ്ങൾ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു
കേരളത്തിലെ ജാതി
വെറിയെന്നും കെ.പി.
എം. എസ്സ് ജനറൽ സെക്രട്ടറി
കെ.എ തങ്കപ്പൻ അഭി
പ്രായപ്പെട്ടു. കെ.പി.എം.
എസ്സ് കോട്ടയം ജില്ല സ
മ്മേളനം കടുത്തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു
കൊണ്ട് സംസാരി
യ്ക്കുകയായിരുന്നു
അദ്ദേഹം ജില്ലാ പ്രസിഡൻ്റ് കെ.പി. ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോമോൻ പനച്ചിക്കാട് , സംസ്ഥാന കമ്മറ്റിയംഗം വി. കെ. സോമൻ ജില്ലാ വൈസ് പ്രസിഡൻ്റ് ഉല്ലല രാജു അസ്സി: സെക്രട്ടറി സതീഷ് കുമാർ സി. എസ്, ഓമന ശങ്കരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ശിവൻ റിട്ടേണിംഗ് ആഫീസർ ചുമതലയിൽ പുതിയ ഭരണസമതി തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് റ്റി.കെ. ചെല്ലപ്പൻ
ജില്ലാസെക്രട്ടറി
കെ.പി. ഹരി ഖജാൻജി ഉല്ലല രാജു. വൈസ് പ്രസിഡൻ്റ്മാർ
ഓമന ശങ്കരൻ
ഏ.കെ. വിജയമണി
അസ്സി: സെക്രട്ടറിമാർ
ശകുന്തള രാജു.
സതീഷ്കുമാർ
സി.എസ് കമ്മറ്റിയംഗങ്ങളായി ഈ .പി.ശശീന്ദ്രൻ
പി.കെ. ഷിനു ,
ബ്രിജിത്ത് ലാൽ
രാജേന്ദ്രൻ തലയാളം
നിഖിൽ. പി.എം.
വി കെ.സോമൻ
ഷാജി മണർകാട്
രാധചെല്ലപ്പൻ എന്നിവരെ തെരഞ്ഞെടുത്തു.