ജില്ലയിലെ ഏറ്റവും വലിയ മഹാത്മാ അയ്യങ്കാളി ജന്മദിന മഹോത്സവം കുറിച്ചിയിൽ

കുറിച്ചി : എസ്. സി റെസിഡൻസ് അസോസിയേഷൻ, സി. എസ്. ഡി. എസ്, എ. കെ. സി. എച്ച്, എം. എസ്,കെ. പി. എം. എസ്, എസ്. ജെ. പി. എസ്, കെ. സി. എസ്, കെ. എച്ച്. സി. എസ്, എ. കെ. എച്ച്. എസ്. എസ്, എസ്. എം. എസ് എന്നീ ഒൻപത് സംഘടനകളുടെ നേതൃത്വത്തിലാണ് കുറിച്ചി സച്ചിവോത്തമപുരത്ത് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെയാണ് അയ്യങ്കാളി ജന്മദിന മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisements

നാളെ രാവിലെ 8 മണിക്ക് മഹാത്മാ അയ്യൻകാളി സ്മാരക മന്ദിരത്തിൽ പതാക ഉയർത്തി പുഷ്പാർച്ചനയോട് കൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം 6 മണിക്ക് സച്ചിവോത്ത മപുരം മഹാത്മാ അയ്യൻകാളി സ്മാരക ഹാളിൽ എസ്. സി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ഷാജി സി. എം അധ്യക്ഷത വഹിക്കുന്ന ജന്മദിന സമ്മേളനം പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടോമിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്യും. ഗ്രന്ഥകാരനും, വാഗ്മിയും, കൈരളി ടി വി അശ്വമേധം വിജയിയുമായ ഡോ. ജോബിൻ എസ് കൊട്ടാരം വിദ്യാഭ്യാസ അവാർഡ് ദാനം നിർവ്വഹിക്കും. ചരിത്രകാരൻ ഡോ. വിനിൽ പോൾ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് കൈകൊട്ടി കളിയും വിവിധ കലാ പരിപാടികളും നടക്കും.

സെപ്റ്റംബർ 6 -ഃ തീയതി 3 മണിക്ക് കേളൻകവലയിൽ നിന്നും വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കും.

വൈകുന്നേരം അഞ്ച് മണിക്ക് നാല്പതിൻകവല കളപ്പുരയ്ക്കൽ ആർക്കേഡിൽ എൻ.എസ്. പീറ്റർ നഗറിൽ ചേരുന്ന മഹാത്മാ അയ്യങ്കാളി ജന്മദിന സാംസ്കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യും. അംബേദ്‌കറൈറ്റ്ങ ഡെമോക്രറ്റിക് ഫ്രണ്ട് വർക്കിംഗ്‌ ചെയർമാൻ കെ അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.വിനീത വിജയൻ, പ്രവീൺ വി ജയിംസ്, പി കെ വൈശാഖ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

വിജയൻ പി പി, ബിജുക്കുട്ടൻ സി. കെ, സി. പി ജയ്മോൻ ,സനൽ കുമാർ ടി. എസ്, ജോയി പീറ്റർ,ഷീനാ മോൾ, സിന്ധു സജി, മൈത്രി ഗോപികൃഷ്ണൻ, ഷിബു ജോസഫ്, വിദ്യാസാഗർ പി എസ്, അഭയൻ പി എസ്, ലാലൻ വി കൊച്ചുവീട്,രാമചന്ദ്രൻ മാടത്തേരി, സജി നാരായണൻ, ടി ആർ രഞ്ജിത്ത്, ചന്ദ്രൻ ആപ്പിച്ചേരി, അജേഷ് കെ അനിയൻ, സി.ജി സുകുമാരൻ, സി. കെ ബിജു കുമാർ എന്നിവർ പ്രസംഗിക്കും. 8 മണിക്ക് വടകര വരദയുടെ നാടകം
അമ്മ മഴക്കാറ്.

Hot Topics

Related Articles