മറവൻതുരുത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഇടവട്ടത്ത് ആരംഭിക്കുന്ന സബ് സെൻ്റർ മന്ത്രി വി.എൻ.വാസവൻ ശിലാസ്ഥാപനം നടത്തി

മറവൻതുരുത്ത്: നിർധനരോഗികൾക്ക് ചികിൽസ ലഭ്യമാക്കാനായി വ്യവസായ പ്രമുഖൻ സൗജന്യമായി ഇടവട്ടത്ത് വിട്ടുനൽകിയ പത്ത് സെൻ്റ് സ്ഥലത്ത് മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സബ് സെൻ്റർ ഉയരും. നിർധന കുടുംബങ്ങൾ തിങ്ങിപാർക്കുന്നഇടവട്ടത്ത് നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് കുടുംബാരോഗ്യ കേന്ദ്രം. പ്രദേശത്തെ വയോധികരടക്കം ചികിൽസയ്ക്കായി ഏറെ ദൂരം പോകേണ്ടി വരുന്ന കാര്യം പഞ്ചായത്ത് അംഗം പി.കെ.മല്ലിക അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർക്ക് ചികിൽസ ഉറപ്പാക്കാനായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം ഹോട്ടൽ വ്യവസായ ശ്രംഖലയുടെ ഉടമ വി.കെ. മുരളീധരൻ ഇന്ദൂധരം സൗജന്യമായി വിട്ടു നൽകിയത്. മന്ത്രി വി.എൻ.വാസവൻ ആശുപത്രി സമുച്ചയത്തിനായി ഇന്നലെ ശിലാസ്ഥാപനം നടത്തി. 55 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിച്ച ശിലാസ്ഥാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, വൈസ് പ്രസിഡൻ്റ് വി.ടി. പ്രതാപൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ. ശെൽവരാജ്, പി.വി.ഹരിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.മല്ലിക ,പോൾ തോമസ്, സീമബിനു,ബി.ഷിജു , ബിന്ദുപ്രദീപ്, വി.ആർ. അനിരുദ്ധൻ, മോഹൻ കെ.തോട്ടുപുറം, കെ.ബി.രമ , കെ.എസ്. ബിജുമോൻ, സി. സുരേഷ്കുമാർ, ഡോ. ജ്യോതീഷ് കുട്ടപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles