മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

കോട്ടയം : മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി. ജയിൽ ചാടിയത് കോട്ടയം റെയിൽ വേ പൊലീസ് പിടികൂടിയ അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്ളാം ( ബാബു – 20) ആണ് ജയിൽ ചാടിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആണ് ഇയാൾ ജയിൽ ചാടിയത്. മുണ്ട് മാത്രം ആണ് പ്രതി ധരിച്ചിരിക്കുന്നത്.

Advertisements

ഇന്നലെ രാവിലെ ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശു എക്സ്പ്രസ്സിലേക്ക് ഇയാൾ ഓടി കയറുകയായിരുന്നു.ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് എസ്.ഐ ജോസ് കെ ഐ,ആർപിഎഫ് എഎസ്.ഐ ഗിരികുമാർ,ആർപിഎഫ് എച്സി ദിലീപ് കുമാർ,ആർപിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശേഷം കോട്ടയത്ത് എത്തിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി.ജോസഫ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. റിമാൻ്റിൽ കഴിയുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്.

Hot Topics

Related Articles