പിസി ജോർജ്: മുസ്‌ലിം വിരുദ്ധ സമീപനങ്ങളിൽ സർക്കാർ അനാസ്ഥ കാണിക്കരുത് : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ

കോട്ടയം: മത സ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സര്‍ക്കാര്‍ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി എ മൂസ മൗലവി ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റണം. എം എൽ എ മാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോര്‍ജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശുപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്‌ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്ലിംകൾ അനർഹമായി വാരിക്കൂട്ടുന്നു എന്ന് പ്രചാരണം നടന്നു. മദ്റസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു.

Advertisements

അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരികരിക്കാതെ മൗനം പാലിച്ചു. പി സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുത്. ജോർജിന്റെ തുടരെയുള്ള വർഗീയ ആഹ്വാനങ്ങളിൽ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത നേതൃത്വവും മൗനം വെടിയണമെന്നുംസി എ മൂസാ മൗലവി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്ന പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി എ മൂസ മൗലവി എം എഫ് ബി , ഡി കെ ജെ യു ജില്ലാ പ്രസിഡണ്ട് ഈ എ അബ്ദുനാസർ മൗലവി അൽ കൗസരി , ജില്ല ജനറൽ സെക്രട്ടറി പാറത്തോട് നാസർ മൗലവി , ജില്ലാ പ്രസിഡണ്ട് ഹബീബ് മുഹമ്മദ് മൗലവി, ജില്ലാ ട്രഷറർ താഹ മൗലവി അൽ ഹസനി, താലൂക്ക് പ്രസിഡണ്ട് ഇബ്രാഹിം മൗലവി അൽ ഹസനി, കോട്ടയം മേഖലാ സെക്രട്ടറി അബ്ദുൽ അസീസ് ഖാസിമി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.