കോട്ടയം: കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ചു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ലെങ്കിലും അപകടത്തെ തുടർന്ന് വാഹനങ്ങൾ നടുറോഡിൽ നിർത്തിയിട്ടതോടെ യാത്രക്കാർ പെരുവഴിയിലായി. പള്ളിക്കത്തോടെ റൂട്ടിൽ സർവീസ് നടത്തുന്ന യാത്രിക് ബസിന് പിന്നിൽ മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകൾക്കും സാരമായി കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഗതാഗത തടസവും ഉണ്ടായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കഞ്ഞിക്കുഴി പാലത്തിന് സമീപമായിരുന്നു അപകടം.
Advertisements