വൈക്കം വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം നടത്തി

വൈക്കം : വെച്ചൂർ അംബികാമാർക്കറ്റ് കാട്ടേഴത്ത് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായി. രാവിലെ നടന്ന കലശപൂജകൾ ചൈതന്യ ആവാഹനം പ്രതിഷ്ഠ എന്നിവയ്ക്ക് ആമേട ശ്രീധരൻതിരുമേനി, ഗോവിന്ദപുരം മഠം സുരേഷ്പോറ്റി,ബാബു പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് സർപ്പ പ്രതിഷ്ഠ നടന്നു. പ്രതിഷ്ഠാദിനചടങ്ങുകളിൽ കുടുംബാംഗങ്ങൾ, ഭക്തരുമടക്കം നിരവധി പേർപങ്കെടുത്തു. കാട്ടേഴത്ത് കുടുംബക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, സെക്രട്ടറി പീതാംബരൻ ട്രഷറർ ശുഭകുമാർ കുറുപ്പംകാട്ടിൽതുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles