കോട്ടയം : കോട്ടയത്ത് സിഎംഎസ് കോളേജിൽ യൂണിയൻ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. കോട്ടയം സിഎംഎസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് സംഘർഷം. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെഎസ്യു ക്യാമ്പസിൽ പ്രതിഷേധമുയർത്തി. ക്ലാസ് റപ്രസെന്ററ്റീവ് തെരഞ്ഞെടുപ്പിൽ കെഎസ്യു മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐ മനപ്പൂർവം തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്നാണ് കെ എസ് യു ആരോപണം.
ചെയർമാൻ അടക്കമുള്ള പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത്, ആദ്യഘട്ടത്തിൽ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസ് റപ്രസന്റേറ്റീവുകളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിൽ കെഎസ്യു പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ വൻ സന്നാഹമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇരു കൂട്ടരും പ്രകോപനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തകരെ സ്ഥലത്ത് നിന്നും നീക്കം ചെയ്യാൻ പോലീസും ഇടപെടുന്നുണ്ട്. കഴിഞ്ഞ 25 വർഷമായി എസ്എഫ്ഐ യുടെ കുത്തകയാണ് സിഎംഎസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ.