പുതുപ്പള്ളി :
ലഹരിക്കെതിരെ ചടുല താളങ്ങളും ശബ്ദവുമുയർത്തി മച്ചുകാട് സി.എം.എസ്.എൽ.പി.സ്കൂൾ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് കരം ചേർത്ത് ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു. ഒരേ സ്വരത്തിൽ , ഇനി വേണ്ട ലഹരി’ എന്ന ആപ്തവാക്യം മുഴക്കി വിദ്യാലയം. പുതപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ വച്ച് നടത്തിയ തെരുവുനാടകത്തിലൂടെ ലഹരി ഇനി വേണ്ട എന്ന സന്ദേശം സമൂഹത്തിന് നൽകി. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രമോദ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സമ്മ മാണി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപകൻ ബെന്നി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി.ലഹരിക്കെതിര പോരാടണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് 4-ാം ക്ലാസ്സ് വിദ്യാർത്ഥി അഫിയ അജി പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് രാഖി മോൾ സാം, അധ്യാപകരായ എം.ജെ ബി ബിൻ ,സിനു സൂസൻ ,വിൻസി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
വേണ്ട ഇനി വേണ്ട ലഹരി: പുതുപ്പള്ളി :ലഹരിക്കെതിരെ ചടുല താളങ്ങളും ശബ്ദവുമുയർത്തി മച്ചുകാട് സി.എം.എസ്.എൽ.പി.സ്കൂൾ

Advertisements