കോട്ടയം : ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ തെരുവുനായ്ക്കൾ കടിച്ചു. മാങ്ങാനം പള്ളിക്കുന്നേൽ വൽസമ്മ സണ്ണി (62) യെയാണ് തെരുവുനായ്ക്കൾ കടിച്ചത്. വാങ്ങാനും മന്ദിരം കവല ഭാഗത്ത് വച്ചാണ് ഇവർക്ക് നായയുടെ കടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അനധികൃതമായി വീടുകളിൽ വളർത്തുന്ന നായ്ക്കലാണ് റോഡിലൂടെ കടന്നു പോകുന്നവരെ ആക്രമിക്കുന്നതെന്ന് വിജയപുരം പഞ്ചായത്ത് അംഗം പി.ടി ബിജു പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നായ്ക്കളെ പിടിച്ചു കെട്ടാൻ തയ്യാറാകാത്തവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Advertisements