വയനാട് ദുരന്തം : ഓൾ കേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ (സി ഐ ടി യു ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി 

കോട്ടയം : ഓൾ കേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ (സി ഐ ടി യു ) സംസ്ഥാന കമ്മിറ്റി സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. പ്രമോട്ടർമാരിൽ നിന്ന് സമാഹരിച്ച ആദ്യഘട്ട തുക 51200 രൂപയാണ് കൈമാറിയത്, കോവിഡ് കാലത്ത് വാക്സിൻ ചലഞ്ച് ൻ്റെ ഭാഗമായി 412813 രൂപയും യൂണിയൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. പ്രമോട്ടർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളുമടങ്ങുന്ന നിവേദനവും മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ,സമർപ്പിച്ചു. 

Advertisements

സംസ്ഥാന പ്രസിഡൻ്റ് അൻസി അനൂപ്, വൈസ് പ്രസിഡൻറ് കെ പി അഖിൽ, സെക്രട്ടറി എം ഹരിദാസ് ,ട്രഷറർ പി എം ശശികുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ മുരളി എന്നിവർ മുഖ്യമന്ത്രിയെ കണ്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.