ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമർശം പിൻവലിച്ച് ബി.ജെ.പി. മുൻ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.സ്ഥാനാർഥിയുമായ രമേശ് ബിധുരി. പരാമർശത്തില്‍ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു. നേരത്തെ, ബിധുരി പരാമർശത്തെ ന്യായീകരിച്ചിരുന്നു.ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയാണ് രമേശ് ബിധുരി.
താൻ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമർശം. പരാമർശത്തിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി.ബിധുരിയുടെ പരാമർശം താൻ കേട്ടിട്ടില്ലെന്നായിരുന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും വീരേന്ദ്ര സച്ഛ്ദേവ അഭിപ്രായപ്പെട്ടിരുന്നു.നേരത്തെ, ബി.എസ്.പി. എം.പിയായിരുന്ന ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാർശം നടത്തി രമേശ് ബിധുരി വിവാദങ്ങളില്‍പ്പെട്ടിരുന്നു. പാർലമെന്റിന്റെ പ്രത്യേകസമ്മേളനത്തില്‍ നടത്തിയ പരാമർശത്തില്‍ ബിധുരിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബിധുരിക്ക് സീറ്റ് നിഷേധിച്ചു. ഇത്തവണ കല്‍ക്കാജി മണ്ഡലത്തില്‍ നിലവിലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക ലാംബയേയുമാണ് ബിധുരി നേരിടുന്നത്.