കോട്ടയം : റൂറൽ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടികളിൽ നിന്നും, പൊതുമേഖലയിലെ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന നടപടികളിൽ നിന്നും യൂണിയൻ ഗവൺമെൻറ പിന്തിരിയണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫീസേഴ്സ് യൂണിയൻ ഈരാറ്റ്പേട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റ്പേട്ടയിൽ നടന്ന ഏരിയ സമ്മേളനം കെ.ജി.ബി. ഇ.യു ജില്ലാ സെക്രട്ടറി എബിൻ എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സെറിൻ കെ സബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ കൺവീനർ രഞ്ജു ജോസഫ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഖാദർ എ
നന്ദിയും പറഞ്ഞു. കെ.ജി.ബി. ഇ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.പി. ശ്രീരാമൻ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ഏരിയ സമ്മേളനം രഞ്ജു ജോസഫിനെ കൺവീനറായും, ഉല്ലാസ് എം.കെ യെ ജോ. കൺവീനറായും തെരഞ്ഞെടുത്തു.
Advertisements
