വൈക്കത്ത് 17 കാരി ഗർഭിണിയായി : പ്രതിയായി പ്ളസ്ടു വിദ്യാർത്ഥിയായ സഹപാഠി

വൈക്കം: വൈക്കത്ത് പീഡനത്തിന് ഇരയായ 17 കാരി ഗർഭിണി. സംഭവത്തിന് പിന്നിൽ പ്ലസ്ടു വിദ്യാർഥിയായ സഹപാഠി. വൈക്കത്തെ ഉൾപ്രദേശത്തുള്ള സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ ക്രിസ്തുമസ്സ് പരീക്ഷ തീർന്ന ദിവസം കൂട്ടുകാരിയായ സഹപാഠിയുടെ വീട്ടിൽ ചെന്ന സമയത്തായിരുന്നു പീഡനം നടന്നത്. പിന്നീട് ഇടക്കിടെ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് 17 കാരി മൂന്ന് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Advertisements

Hot Topics

Related Articles