വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ1804കാഞ്ഞിരമറ്റം സൗത്ത് ശാഖയിലെ ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ 19- മത് തിരുവുത്സവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷനും സമാപന സമ്മേളനവുംയൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡൻറ് പി എസ്. അയ്യപ്പൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെജി അമയന്നൂർ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സജി കരുണാകരൻ, വൈസ് പ്രസിഡന്റ് എം ആർ ഷിബു, ആമ്പല്ലൂർ ശാഖ പ്രസിഡന്റ് എ ആർ.മോഹൻ,വിജയകുമാർ,ഓമനാരാമകൃഷ്ണൻ, രഞ്ജു പവിത്രൻ, അംബിക വിജയൻ, പ്രീതി രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന്മഹാ പ്രസാദഊട്ടും ഉണ്ടായിരുന്നു.
Advertisements