കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ അരുവിത്തുറപള്ളി ജംഗ്ഷൻ, ഹോസ്പിറ്റൽ ജംഗ്ഷൻ, മന്തക്കുന്ന്, കെ.എസ്.ആർ.ടി.സി, സി.സി.എം, ജവാൻറോഡ്, തടവനാൽ, ചേന്നാട് കവല, ആനിപ്പടി, എട്ടു പങ്ക്, പെരുന്നിലം റോഡ് എന്നീ പ്രദേശങ്ങളിൽ ഏഴ് മുതൽ 11 വരെയും റിംസ്, ക്രഷർ, സബ്‌സ്‌റ്റേഷൻ എന്നീ പ്രദേശങ്ങളിൽ
9 മുതൽ 5.30 വരേ ഭാഗികമായും സപ്ലൈ മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാന്തോട്ടം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും വെങ്കോട്ട , ചേരിക്കൽ , നാലുകോടി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന, പ്യാരി, ഉഴത്തിൽ ലൈൻ ഭാഗങ്ങളിൽ 9:30 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാവാലിച്ചിറ, നാരകത്തോട് ട്രാൻസ്ഫോർമറുകളിൽ 9:00 മുതൽ 5:00 വരെയും പുത്തൻപുരപ്പടി, ഞണ്ടുകുളം, പൊങ്ങംപാറ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച് ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യതി മുടങ്ങും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
എസ് ബി എച്ച് എസ് , എസ് ബി എച്ച് എസ് ഗ്രൗണ്ട് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 1 മണി വരെയും ഇൻഡസൻ്റ് ബാങ്ക് , സൗപർണിക , റിലയൻസ് , റിലയൻസ് മാൾ , ചൂളപ്പടി, ദേവമാതാ , ഹള്ളാപ്പാറ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം,ജനതാ റോഡ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാക്കിൽ നമ്പർ 1ട്രാൻസ്ഫോമറിൽ വൈദ്യതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിഷൻപള്ളി ടവർ , പുന്നമൂട്, ഉദയ, നിറപറ , മുളക്കാന്തുരുത്തി, ശാസ്താങ്കൽ, വെള്ളേക്കളം, ചെറുവേലിപ്പടി എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. .
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാനിലയം ,ആശാനിലയം ടവ്വർ എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. ചെമ്പ് ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആളേകാട്, പനക്കൽ, ഗാന്ധി തുരുത്ത്, കാട്ടിക്കുന്ന് സ്കൂൾ, പാലാ ക്കരി, സെൻ മേരീസ്, പൂത്തോട്ട എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽവൈകിട്ട് 04:00 വരെ വൈദ്യുതി മുടങ്ങും.