കോട്ടയം : ചിന്മയ മിഷൻ സെൻ്റ് റിലെ വരദ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൻ്റെ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങൾ നടന്നു. തന്ത്രി മുഖ്യൻ കടിയക്കോൽ ശ്രീഹരി നമ്പുതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ ആരംഭിച്ച ഗണപതിഹോമത്തിനു ശേഷം പ്രതിഷ്ഠാ ദിന പുജ, കലശ പുജ എന്നിവ നടന്നു. ക്ഷേത്രം മേൽ ശാന്തി മുതലക്കോടത്ത് ബിജു നാരായണൻ നമ്പുതിരി പുജാ ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് ചിന്മയ വിദ്യാലയ ആദ്ധ്യാപകർ , ഗോവിന്ദപുരം നിവാസികൾ, എന്നിവരടക്കം പങ്കെടുത്ത അഖണ്ഡ ഭഗവത് ഗീതാ പാരായണം നടന്നു.തുടർന്ന് പ്രസാദ മുട്ട് ഭക്തർക്ക് സായുജ്യമേകി. ദീപാവലി ദിനമായതിനാൽ വൈകിട്ട് ചുങ്കം ഗോവിന്ദപുരം – പഴയ സെമിനാരി വഴിയിൽ ദേശവിളക്ക് തെളയിച്ചു. ചിന്മയ വരദ ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പുജയും നടന്നു.ചുറ്റു വിളക്ക് തെളിയിക്കൽ ചടങ്ങ് ഭാരത് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ വിനോദ് വിശ്വനാഥൻ നടത്തി.ചിന്മയ വിദ്യാലയത്തിൽ അൻപതിൽ പരം വിദ്യാർത്ഥികൾ ആലപിച്ച ഗണേശ സ്തുതി ക്ക് നടത്തി.ചെങ്ങന്നൂർ ചിന്മയ മിഷൻ ആചാര്യൻ നിഖിൽജി ദീപാവലി സന്ദേശം നൽകി. തുടർന്ന് ചിന്മയ വിദ്യാലയ വിദ്യാർത്ഥികൾ അവതരിപ്പിച്ച സമ്പ്രദായ ഭജന നടന്നു.ചിന്മയമിഷൻ പ്രസിഡന്റ് എൻ രാജഗോപാൽ , പാർവ്വതി അമ്മ, ഏ എസ്സ് മണി , റിനു രാജ്, രതി വിശ്വമോഹൻ, മഹേഷ് ഗോവിന്ദപുരം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.