കോട്ടയം: കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കെ.പി.സി.എം.എസ്.എഫ്) 68ാം സംസ്ഥാനസമ്മേളനം ഈമാസം ഏഴ് മുതൽ ഒമ്പത് വരെ കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. എയ്ഡഡ് കോളജുകളിലെ ജീവനക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ 10.30ന് സംഘടനയുടെ പ്രസിഡന്റ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന ജനറൽ കൗൺസിലും പ്രതിനിധി സമ്മേളനവും കെ.പി.സി.സി ജന.സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ മൂലം ജീവനക്കാർക്കുണ്ടായിട്ടുള്ള അധിക ജോലിഭാരം, പങ്കാളിത്ത പെൻഷൻമൂലം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ, സ്റ്റാഫ്പാറ്റേൺ പരിഷ്കരിച്ച് ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയത്,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അർഹതപ്പെട്ട ഫിക്സേഷൻ അരിയർ, ക്ഷാമബത്ത, ലീവ് സറണ്ടർ എന്നിവ കാലങ്ങളായി അനുവദിക്കാതിരിക്കുന്നത് തുടങ്ങി മിനിസ്റ്റീരിയൽ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ.ജെ. തോമസ്, വൈസ്പ്രസിഡന്റ് ജോഷി കുര്യൻ, മേഖല സെക്രട്ടറി എബ്രഹാംമാത്യു, ട്രഷറർ സന്തോഷ് പി. ജോൺ, ഓഡിറ്റർ സിന്ധുമോൾ റേച്ചൽ വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.