കോട്ടയം: കഴിഞ്ഞ വർഷം നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക ഓണത്തിന് മുൻപ് കൃഷിക്കാർക്ക് കൊടുത്തു തീർക്കുവാൻ വേണ്ട അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2025 ഏപ്രിൽ മാസം വരെ മാത്രമേ സർക്കാർ നെല്ല് സംഭരിച്ചതിന്റെ തുക ലഭ്യമാകുവാൻ തയ്യാറായിട്ടുള്ളൂ എന്ന് കൃഷിക്കാർ പരാതി ഉന്നയിച്ചിരിക്കുകയാണ്. ഇതിനുശേഷം സമർപ്പിച്ചിട്ടുള്ള ബില്ലുകൾ ബാങ്കുകൾ നിരസിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. പാടി ഓഫീസിൽ നിന്നും ബില്ലുകൾ യഥാസമയം നൽകാൻ തയ്യാറാകാത്ത നടപടിയും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുവാൻ ഇടയാക്കിയിട്ടുണ്ട്. നെല്ല് സംഭരിച്ചതിന്റെ പണം സംസ്ഥാന സർക്കാർ കൈമാറാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം ആയതെന്ന് വ്യക്തമാണ്. നെൽ കർഷകരെ വഞ്ചിച്ചിരിക്കുന്ന സർക്കാർ നിലപാടും ജനദ്രോഹ നടപടികളും തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരള കോൺഗ്രസ് ശക്തമായ കർഷക സമരത്തിന് വീണ്ടും നേതൃത്വം കൊടുക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ മുന്നറിയിപ്പു നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് പാർട്ടിയെ കോട്ടയം ജില്ലയിൽ സംഘടനാപരമായി സജ്ജമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിക്കുന്ന ജില്ലാതല സംഘടന ശിഖിരം ജൂലൈ മാസം മുപ്പത്തി ഒന്നാം തീയതി ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് കോട്ടയത്ത് നടത്തുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി,പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ.ഫ്രാൻസിസ് ജോർജ് എംപി, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, കെ എസ് വർഗീസ് സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ ഉന്നത അധികാര സമിതി അംഗങ്ങളായ പ്രൊഫ മേഴ്സി ജോൺ മൂലക്കാട്ട്, പോൾസൺ ജോസഫ് അഡ്വ.പ്രിൻസ് ലൂക്കോസ്,വി ജെ ലാലി,അഡ്വ. ചെറിയാൻ ചാക്കോ, ജോർജ് പുളിങ്ങാട്, ബിനു ചെങ്ങളം,സി വി തോമസുകുട്ടി, സാബു ഒഴുങ്ങാലി, സാബു പ്ലാത്തോട്ടം, ജോയി ചെട്ടിശ്ശേരി, അഡ്വ പിസി മാത്യു, അജിത് മുതിരമല, ജെയിംസ് മാത്യു, ആന്റണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, ജോർജുകുട്ടി മാപ്പിളശ്ശേരി, പ്രൊഫ.സി കെ ജെയിംസ്, സാബു പീടിയേക്കൽ,ആർ ശശിധരൻ നായർ, ജോസഫ് തോമസ് ഷൈജി ഓട്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.