കോട്ടയം മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തന സജ്ജമാക്കുക

വേളൂർ: കോട്ടയം നഗരത്തിന് അത്യന്താപേക്ഷിതമായ മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കി തുറന്നു നൽകണമെന്ന് സി. പി. ഐ വേളൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രാജൻ പറൂശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സി. പി. ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ശ്രീവാസ്. ആർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി. സി. ബിനോയി, എൻ. എൻ. വിനോദ്, എൻ. സി. ഗോപകുമാർ, അരുൺദാസ്, എം. ജി. രാജീവ്, എം. കെ. രാജപ്പൻ, അരുൺ അനിയപ്പൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി വി. ജി. ജീമോനേയും അസി. സെക്രട്ടറിയായി സതീഷ് ചന്ദ്രൻ. ആർ നേയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles