കോട്ടയം : സ്ത്രീപക്ഷ വികസന പ്രവർത്തനങ്ങളിലൂടെ വിജയപുരം ഗ്രാമ പഞ്ചായത്ത്. സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ മുൻനിർത്തി വിജയപുരം ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ജനുവരി 27 ന് രാവിലെ 9.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൗമാര പെൺകുട്ടികൾക്കു സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പരിപാടി ഉദ്ഘാടനം ചെയ്യും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി വി. റ്റി യോഗത്തിൽ അധ്യക്ഷത വഹിക്കും.
Advertisements