കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ച ഇതര സംസ്ഥാന തൊഴിലാളി യുവതിയുടെയും മകളുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനാണ് മൃതദേഹം സ്വന്തം വീട്ടിൽ സൂക്ഷിച്ചത്. മൃതദേഹം വിട്ടു കിട്ടാതെ വന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ ഈ ഇടനിലക്കാരന്റെ വീട്ടിൽ നിന്നാണ് രാത്രി വൈകി മൃതദേഹം പിടിച്ചെടുത്ത് നാട്ടിലേയ്ക്ക് തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിന് സമീപം ട്രയിൻ തട്ടി മരിച്ച വെസ്റ്റ് ബംഗാൾ മോഹൻപൂർ അകിബുൾ ഇസ്ളാമിന്റെ ഭാര്യ രേഷ്മ കൗത്താൻ (27), ഇവരുടെ ആറു വയസുള്ള കുട്ടി രുകായത്ത് മല്ലിക്ക് എന്നിവർ മരിച്ചിരുന്നു.
അപകടത്തിൽ മരിച്ച ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരുവരുടെയും ഭൗതിക ദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനായി ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. ഈ സമയത്താണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഇല്ല എന്ന് അറിഞ്ഞത്. തുടർന്ന്, അന്വേഷണം നടത്തിയപ്പോൾ മൃതദേഹം മോർച്ചറിയിൽ ഇല്ലെന്ന് കണ്ടെത്തി. ഇതിന് ശേഷം ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിനെ സമീപിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം പെട്ടിക്കട നടത്തുന്ന, ആംബുലൻസ് ഉടമയാണ് മൃതദേഹം ഏറ്റെടുത്തത് എന്നറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പൊലീസ് സംഘം ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ ഇയാളുടെ സ്വന്തം മൊബൈൽ മോർച്ചറിയ്ക്കുള്ളിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതാണ് കണ്ടത്. ഇയാളുടെ വീട്ടിലെ മൊബൈൽ മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങളാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന്, ഏറ്റുമാനൂർ പൊലീസ് ആദ്യം ആവശ്യപ്പെട്ടെങ്കിലും ഇയാൾ മൃതദേഹം വിട്ടു നൽകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് നിർബന്ധപൂർവം മൃതദേഹം വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് എംബാം ചെയ്ത ശേഷം മൃതദേഹം വിമാനമാർഗം ബംഗാളിലേയ്ക്ക് കയറ്റി അയക്കുകയും ചെയ്തു